പൂവത്തൂർ-ചെന്തുപ്പൂര് റോഡ് തകർന്നു
1301785
Sunday, June 11, 2023 6:28 AM IST
നെടുമങ്ങാട്: പൂവത്തൂർ - ചെന്തുപ്പൂര് റോഡ് തകർന്നു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പ്രധാന ഹയർസെക്കൻഡറി സ്കൂളുകളായ പൂവത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പൂവത്തൂർ ഗവൺമെന്റ് എൽപിഎസ് എന്നിവിടങ്ങളിലേക്കുളള പ്രധാന പാതയാണ് ചെന്തുപ്പൂർ പൂവത്തൂർ റോഡ്. ദിവസേന നൂറുകണക്കിനു വിദ്യാർഥികളാണ് ഇതിലൂടെ പോകുന്നത്.
കാൽനടയായും മോട്ടോർ വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടാക്കാൻ വരുന്നവരും അധ്യാപകരും ഉപയോഗിക്കുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. ഈ റോഡിന്റെ ശോച്യാവസ്ഥ പലപ്രാവശ്യം അധികാരികളുടെ മുന്നിലെത്തിച്ചെങ്കിലും റീടാറിംഗ് പോലും നടന്നിട്ടില്ല. റോഡിന്റെ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടപ്പോൾ കുറച്ചുഭാഗം കോൺഗ്രീറ്റ് ചെയ്തെങ്കിലും ഏറെക്കഴിയുംമുന്പെ പൊട്ടിപ്പൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാതാവുകയായിരുന്നു. കുറച്ചുനാൾ മുമ്പ് റോഡിനു സമീപമുള്ള കുഴിയിൽ ഓട്ടോയുമായി വീണ് ഒരാൾ മരിച്ചിരുന്നു.