സംസ്കാര സാഹിതി ജില്ലാ നേതൃയോഗം ചേർന്നു
1300455
Tuesday, June 6, 2023 12:17 AM IST
നേമം: എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടികളിൽ പ്രതികരിക്കാൻ തയാറാകാത്ത കലാസാംസ്കാരിക നായകരുടെ മൗനം സമ്മതത്തിന്റെ പട്ടികയിലാണ് ഭരണകൂടം എഴുതിച്ചേർക്കുന്നതെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. "വിഭജനം വിദ്വേഷം ഒരു സാസ്കാരിക വിചാരണ' എന്ന ആശയം മുൻനിർത്തി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സംസ്കാര സാഹിതിയുടെ വിചാരസദസിനു മുന്നോടിയായി തിരുവനന്തപുരത്തു നടന്ന സംസ്കാര സാഹിതി ജില്ലാ നേതൃയോഗം കേസരി മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 17, 18 തീയതികളിൽ നാലാഞ്ചിറ മാർ ഈവാനിയോസ് കോമ്പൗണ്ടിലുള്ള റിന്യൂവൽ സെന്ററിലാണ് ക്യാമ്പ്.
സംസ്കാര സാഹിതി ജില്ലാ കൺവീനർ രാജേഷ് മണ്ണാമൂല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൻ കൺവീനർ എൻ.വി. പ്രദീപ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. പ്രതാപൻ, ഒ.എസ്. ഗിരീഷ്, കെ.എം. ഉണ്ണികൃഷ്ണൻ, കെ.ആർ.ജി. ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.