മാലിന്യം നിക്ഷേപിച്ചവരിൽ നിന്ന് പിഴ ഈടാക്കി
1297336
Thursday, May 25, 2023 11:45 PM IST
വെള്ളറട: റോഡുവക്കിൽ മാലിന്യം നിക്ഷേപിച്ചവരിൽ നിന്ന് പിഴ ഈടാക്കി. പെരിങ്കടവിള പഞ്ചായത്തില്‍ തത്തിയൂര്, തൃപ്പലവൂര്‍, പഴമല വാര്‍ഡുകളില്‍ വഴിയില്‍ നിക്ഷേപിച്ച മാലിന്യത്തില്‍ നിന്നും ഉടമസ്ഥരുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ കണ്ടെടുത്താണ് പിഴ ഈടാക്കിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും മലിന ജലം ഓടകളിലേക്കും പൊതുനിരത്തിലേക്കും ഒഴുക്കിവിട്ടവര്ക്കും മാലിന്യവും പ്ലാസ്റ്റിക്കും വലിച്ചെറിഞ്ഞവര്‍ക്കും നോട്ടീസ് നല്കി പിഴ ഈടാക്കുന്നതിനുള്ള കര്‍ശന നടപടികള്‍ ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു.
ഈച്ച ശല്യം:
നിവേദനം നൽകി
നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള കോഴി ഫാമിൽ നിന്നുമുള്ള മലിനീകരണം രൂക്ഷം. കോഴി കഷ്ടം ശരിയായ വിധത്തിൽ നീക്കം ചെയ്യാത്തതിനാൽ ദുർഗന്ധത്തിന് പുറമേ ഈച്ച ശല്യവും വർധിച്ചതായി നാട്ടുകാർ പറയുന്നു.
പരിസരത്തെ വീടുകളിലാകെ ഈച്ച കുമിഞ്ഞ് കൂടിയതോടെ ഭക്ഷണം കഴിക്കുന്നതിനായി പാത്രത്തിൽ എടുത്താൽ ഈച്ച പൊതിയുന്ന സ്ഥിതിയാണ്. ഈച്ച ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാറിന് സിപിഎം പൂവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മധുവിന്റെ നേതൃത്വത്തിൽ നിവേദനം നല്കി.കോഴിഫാം പരിശോധിച്ച് നടപടി സ്വീകരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തോട് ആവശ്യപ്പെട്ടതായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.സതീശനും എസ്.സിന്ധുവും പറഞ്ഞു.