മലയിൻകീഴ് പഞ്ചായത്ത് ബജറ്റ്
1281384
Monday, March 27, 2023 12:12 AM IST
കാട്ടാക്കട: യുവജനക്ഷേമത്തിനും സമഗ്രവികസനത്തിനും ഊന്നൽ നൽകി മലയിൻകീഴ് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
42.81 രൂപ വരവും 42.44 കോടി ചെലവും 37.24 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന താണ് ബജറ്റെന്ന് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എസ്. സുരേഷ്ബാബു പറഞ്ഞു.
കാർഷിക മേഖലയ്ക്ക് 46.99 ലക്ഷം, മൃഗസംരക്ഷണ മേഖലയിൽ 82.80 ലക്ഷം, വിദ്യാർഥികൾക്ക് കായിക, നീന്തൽ പരിശീലനത്തിനായി നാലുലക്ഷം, ഭിന്നശേഷി സൗഹൃദത്തിനായി ആറുലക്ഷം എന്നിങ്ങനെ തുക വകയിരുത്തി. ആരോഗ്യ മേഖലയ്ക്കായ് 69.98 ലക്ഷം, പശ്ചാത്തല മേഖലയിൽ 1.80 ലക്ഷം, പട്ടികജാതി/പട്ടികവർഗ ജനവിഭാഗങ്ങൾക്ക് 88.53 ലക്ഷം, കളിക്കളത്തിനായി സ്ഥലംവാങ്ങാൻ 40 ലക്ഷം, ഗ്യാസ് ക്രിമിറ്റോറിയത്തിന് അഞ്ചുലക്ഷംവും ആനപ്പാറ ഫെസ്റ്റിന് അഞ്ചുലക്ഷവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിദാരിദ്ര്യ മേഖലയിൽപത്തുല ക്ഷം രൂപയും ഉൾപ്പെടുത്തി.