തലയൽ ഗവ. എൽപി സ്കൂൾ വാർഷികം
1280023
Wednesday, March 22, 2023 11:54 PM IST
വെമ്പായം: തലയൽ ഗവ. എൽപി സ്കൂളിന്റ് 75-ാമത് വാർഷികാഘോഷം മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ ഉദ്ഘാടനം ചെയ്തു. ഇടത്തറ വാർഡ് മെമ്പർ മനോജ് കുമാർ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇ. ബിനിതകുമാരി, തലയൽ വാർഡ് മെമ്പർ ശ്യാമള, കൊപ്പം വാർഡ് മെമ്പർ സുനിത, വികസന സമിതി ചെയർമാൻ മധുസൂദനൻ, മുൻ എച്ച്എം സീന, പിടിഎ പ്രസിഡന്റ് അമീർ ഷാൻ, പിടിഎ വൈസ് പ്രസിഡന്റ് അശ്വതി എന്നിവർ പങ്കെടുത്തു. തുടർന്ന് കലാഭവൻ മണി പുരസ്കാര ജേതാവ് സന്തോഷ് ബാബുവിന്റെ നാടൻ പാട്ടും കുട്ടികളുടെ വർണോത്സവം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു.
യൂത്ത് കോണ്ഗ്രസ് മാർച്ചു നടത്തി
തിരുവനന്തപുരം: മൂലവിളാകത്ത് വിട്ടമ്മയ്ക്കുനേരെയുണ്ടായ അതിക്രമത്തിൽ ഒന്പത് ദിവസമായിട്ടും പ്രതിയെ പിടിക്കാത്ത പേട്ട പോലീസിന്റെ നടപടിക്കെതിരെ യൂത്ത് കോണ്ഗ്രസ് വഞ്ചിയൂർ, കുന്നുകുഴി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ എസ്.എം. ബാലു ഉദ്ഘാടനം ചെയ്തു. ഒന്പതുദിവസമായിട്ടും പ്രതിയെ പിടിക്കാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണെന്നും അടിയന്തരമായി പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ തുടർപ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് എസ്.എം.ബാലു പറഞ്ഞു. കുന്നുകുഴി മണ്ഡലം പ്രസിഡന്റ് വിപിൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് നേതാക്കളായ രജിത്ത് രവീന്ദ്രൻ, വിഷ്ണു വഞ്ചിയൂർ, എസ്.ഹരിശങ്കർ തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.