ചാങ്ങ ഗവ. എൽപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു
1279783
Tuesday, March 21, 2023 11:56 PM IST
നെടുമങ്ങാട് : ചാങ്ങ ഗവ. എൽപി സ്കൂളിലെ പഠനോത്സവം സ്കൂൾ ലീഡർ നിവേദ്യ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ ജനീറ്റ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി, വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്. ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ എൽ.ആശാമോൾ, എൽ.പി. മായാദേവി, പിടിഎ പ്രസിഡന്റ് എസ്. ഷൈജു, സീനിയർ അസിസ്റ്റന്റ് ഗീത, രമ്യ, രണ്ടാം ക്ലാസിലെ ശ്രേയസ്, മൂന്നാം ക്ലാസിലെ അംബരീഷ് എന്നിവർ സംസാരിച്ചു.
തണ്ണീര്‍പ്പന്തല്‍ പ്രവര്‍ത്തനം തുടങ്ങി
വെള്ളറട: കരിക്കാമന്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഒരുക്കിയ തണ്ണീര്‍പ്പന്തല്‍ വെള്ളറട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ജി. മംഗള്‍ദാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പാക്കോട് സുധാകരന്റെ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി ക്ലസ്റ്റര്‍ ഓഫീസര്‍ ഉദയകുമാര്‍ ആശംസയര്‍പ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സെല്‍വരാജ്, സെക്രട്ടറി എന്‍.സി. ഷാജി, ഭരണസമിതി അംഗങ്ങളായ ഗോപി, ടി. ജയ, ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.