ഡോ. എ. യൂനുസ് കുഞ്ഞ് അനുസ്മരണം സംഘടിപ്പിച്ചു
1264630
Friday, February 3, 2023 11:55 PM IST
തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവും യൂറിസ് കോളജ് ഓഫ് എന്‍ജിനീയറിംഗിന്റെ ചെയര്‍മാനുമായിരുന്ന ഡോ. എ. യൂനുസ് കുഞ്ഞിന്റെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് കേരള പ്രവാസി അനുസ്മരണയോഗം സംഘടിപ്പിച്ചു.
ചാക്ക കെപി ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ല അധ്യക്ഷന്‍ നെല്ലനാട് ഷാജഹാന് അധ്യക്ഷത വഹിച്ചു. കെഎംജെസി സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആമച്ചല്‍ ഷാജഹാന്, വൈ.എം. താജുദ്ദീന്, എസ്. ബാദുഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇ എം മുഹമ്മദ് മാഹിന്‍ സ്വാഗതവും നിസാര്‍ ടെസ്റ്റ് നന്ദിയും പറഞ്ഞു