പ്രചാരണ കാൽനടജാഥ നടത്തി
1262546
Friday, January 27, 2023 11:59 PM IST
പേരൂർക്കട: കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന ജനക്ഷേമപദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചാരണ കാൽനട ജാഥ നടത്തി.
മണ്ഡലം പ്രസിഡന്റ് വി. ശ്രീനാഥിന്റെ നേതൃത്വത്തിൽ കണ്ണമ്മൂല മുതൽ പേരൂർക്കട വരെയായിരുന്നു ജാഥ. കണ്ണമ്മൂല ജംഗ്ഷനിൽ ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിലെ 13 വാർഡുകളിലൂടെയാണ് പ്രചാരണ ജാഥ കടന്നുപോയത്.
സമാപന സമ്മേളനം പേരൂർക്കട ജംഗ്ഷനിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷൻ തിരുമല അനിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആർ. രാജേഷ് കുമാർ, ജി. മഹാദേവൻ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അഞ്ജന, കൗൺസിലർമാരായ ഒ. രാജലക്ഷ്മി, മീന ദിനേശ് തുടങ്ങിയവർ നേതൃത്വം നൽകി.