കാ​പ്പ നി​യ​മ​പ്ര​കാ​രം യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, January 26, 2023 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലു​ൾപെ​ട്ട​യാ​ളെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്തു. ശം​ഖു​മു​ഖം രാ​ജീ​വ് ന​ഗ​റി​ൽ താ​മ​സ​ക്കാ​ര​നാ​യ അ​നൂ​പ് ആ​ന്‍റ​ണി (28)യെ​യാ​ണ് വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​ലി​യ​തു​റ, പേ​രൂ​ർ​ക്ക​ട, ക​ര​മ​ന, വ​ഞ്ചി​യൂ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ്, നേ​മം, പേ​ട്ട, പൂ​ന്തു​റ, ക​ഴ​ക്കൂ​ട്ടം, തു​ന്പ, റെ​യി​ൽ​വേ തു​ട​ങ്ങി നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണം, പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ 27 - ഓ​ളം കേ​സുക​ൾ നി​ല​വി​ലു​ണ്ട്. നി​ര​ന്ത​രം ക്രി​മി​ന​ൽ കേ​സുക​ളി​ൽ പ്ര​തി​യാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യശേ​ഷം വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ടുന്ന ആളാണ് അനൂപ്. ഏ​റ്റ​വും ഒ​ടു​വി​ൽ, ക​ഴ​ക്കൂ​ട്ട​ത്തുനി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലും, തു​ന്പ നെ​ഹ്റു ജം​ഗ്ഷ​നു സ​മീ​പ​ത്തു വ​ഴി​യാ​ത്ര​ക്കാ​രി​യെ ആ​ക്ര​മി​ച്ചു ര​ണ്ടുപ​വ​ന്‍റെ സ്വ​ർ​ണ​മാ​ല കവർന്ന കേസിലുമാണ് ഇയാൾ പിടിയിലായത്. സി​റ്റി പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഇ​യാ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.