ഇടവക ദിനാചരണം ഇന്ന്
1262252
Wednesday, January 25, 2023 11:36 PM IST
അമ്പൂരി: അമ്പൂരി സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ ഇടവക ദിനാചരണവും തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രന് സ്വീകരണവും ഇന്ന്. വൈകുന്നേരം നാലിനുള്ള വിശുദ്ധ കുർബാനയ്ക്ക് മാർ ജോർജ് രാജേന്ദ്രൻ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് മാലിപ്പറമ്പിൽ മെമ്മോറിയൽ പാരീഷ് ഹാൾ ഗ്രൗണ്ടിൽ നസ്രാണി സംഗമവും , സ്നേഹവിരുന്നും, ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിലുള്ള കലാ പരിപാടികളും , ജൂബിലേറിയൻസിനുള്ള അനുമോദനവും, മെരിറ്റ് ഈവനിംഗും , ഇടവക നക്ഷത്രം തെരഞ്ഞെടുപ്പും നടക്കും.
സൗജന്യ
കമ്പ്യൂട്ടർ പരിശീലനം
തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് കേരള സ്റ്റേറ്റ് റുട്രോണിക്സിന്റെ പിഎസ്സി നിയമനങ്ങൾക്ക് യോഗ്യമായ സോഫ്റ്റ് വെയർ കമ്പ്യൂട്ടർ ഗവൺമെന്റ് അംഗീകൃത മൾട്ടിമീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി,പ്ലസ്ടു.താത്പര്യമു ള്ളവർ ജൂലൈ എട്ടിന് മുമ്പായി പേരൂർക്കടയിലെ ഹെയ്സ് ടെകുമായി ബന്ധപ്പെടുക.ഫോൺ: 9447587287, 7356518064