ദന്പതിസംഗമം നടത്തി
1261993
Wednesday, January 25, 2023 12:24 AM IST
പാറശാല: ഫെറോനാ ദമ്പതി സംഗമം 2k23 ആറയൂർ ഇടവകയിൽ നടത്തി. ആറു മുതൽ 20വർഷം വരെ പൂർത്തിയാക്കിയ ദമ്പതിമാരുടെ സംഗമമാണ് നടത്തിയത്. പാറശാല ഫൊറോന വികാരി ഫാ. ജോസഫ് അനിൽ ഉദ്ഘാടനം നിർവഹിച്ചു. ഫെറോനാ ഡയറക്ടർ ഫാ. വിൻസെന്റ് തോട്ടുപാട്ട് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോസഫ് രാജേഷ് മുഖ്യ സന്ദേശം നൽകി.ആനിമേറ്റർ സിൽവിസ്റ്റർ, സിസ്റ്റർ കരോളിൻ, വൈസ് പ്രസിഡന്റ് ജൂലിയറ്റ്, ജോയിൻ സെക്രട്ടറി വിപിൻരാജ്, അക്കൗണ്ടന്റ് പാലയ്യൻ പ്രസംഗിച്ചു. തിരുവനന്തപുരം രൂപത റിസോഴ്സ് അംഗം അജിത് പെരേര ക്ലാസെടുത്തു. ഫെറോനയിലെ ഇടവകകളിൽ നിന്നും 58 ദമ്പതിമാർ പങ്കെടുത്തു.