പെരുങ്കടവിള പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
1261987
Wednesday, January 25, 2023 12:24 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്ത് വികസന സെമിനാര്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മസേന അംഗങ്ങള്‍ നിര്‍മിച്ച എല്‍ഇഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.എസ്. ബിനു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു സ്വാഗതം പറഞ്ഞു.
വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ് പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഐ.ആര്. സുനിത, ചെയര്‍പേഴ്സണ്‍ മഞ്ജുഷ ജയന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റെജികുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.ടി. ഷീലകുമാരി, പഞ്ചായത്ത് മുന്‍ പ്രസിഡന്റും പുളിമാന്‍കോട് വാര്‍ഡ് മെമ്പറുമായ അമ്പലത്തറയില്‍ ഗോപകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഹരിന്‍ ബോസ്, പഞ്ചായത്ത് അംഗങ്ങളായ കാക്കണം മധു, സി. സുജിത്ത്, എം. വിമല, സ്നേഹലത, ധന്യ പി. നായര്‍, മിനിപ്രസാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എല്‍.ആര്. സുദര്ശനകുമാര്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സചിത്ര, അസിസ്റ്റന്റ് സെക്രട്ടറി, ജൂലി ലോറന്‍സ്, തുയൂര് വിക്രമന് നായര്‍, ആര്. അനശ്വര, സിഡിഎസ് അംഗം ഉഷാകുമാരി, എഡിഎസ് പ്രസിഡന്റ് എസ്. ലളിതകുമാരി, എഡിഎസ് സെക്രട്ടറി എസ്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.