സാ​യു​ധ​സേ​നാ പ​താ​ക​ ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്കം
Thursday, December 8, 2022 12:07 AM IST
പേരൂർക്കട : രാ​ഷ്ട്ര​ത്തി​ന് വേ​ണ്ടി ജീ​വ​ന്‍ ത്യ​ജി​ച്ച ധീ​ര​ര​ക്ത​സാ​ക്ഷി​ക​ളോ​ടു​ള്ള ആ​ദ​രം അ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​യു​ധ​സേ​നാ പ​താ​ക​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്, പ​താ​ക​നി​ധി​യി​ലേ​ക്കു​ള്ള ജി​ല്ല​യി​ലെ ഫ​ണ്ട് പി​രി​വി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. ഫ​ണ്ടി​ലേ​ക്ക് ആ​ദ്യ സം​ഭാ​വ​ന ന​ല്‍​കി​യ ക​ള​ക്ട​ര്‍ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളി​ല്‍ നി​ന്നും സാ​യു​ധ​സേ​നാ ദി​നാ​ച​ര​ണ സ്റ്റാ​ന്പ് കൈ​പ്പ​റ്റു​ക​യും ചെ​യ്തു.
2021ലെ ​സാ​യു​ധ​സേ​നാ പ​താ​ക​ദി​നാ​ച​ര​ണ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫ​ണ്ട് ശേ​ഖ​രി​ച്ച​വ​ര്‍​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ക​ള​ക്ട​ര്‍ വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന വി​ഭാ​ഗ​ത്തി​ല്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പ​ട്ടം, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സ് വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ കോ​ര്‍​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, എ​ന്‍​സി​സി ബ​റ്റാ​ലി​യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ എ​ന്‍​സി​സി ഗ്രൂ​പ്പ് ഹെ​ഡ്ക്വോ​ര്‍​ട്ടേ​ഴ്സ് പേ​രൂ​ര്‍​ക്ക​ട എ​ന്നി​വ​രാ​ണ് പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത്.
ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ പി.​കെ. സ​തീ​ന്ദ്ര​ന്‍, വെ​ല്‍​ഫെ​യ​ല്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ ഹ​രി​ലാ​ല്‍, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍, എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.