വി​രാ​ലി വി​മ​ല ഹൃ​ദ​യ ഹൈ​സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, December 2, 2022 12:06 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കു​ള​ത്തൂ​ര്‍ ഉ​ച്ച​ക്ക​ട വി​രാ​ലി വി​മ​ല ഹൃ​ദ​യ ഹൈ​സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ക്കും. സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് സ്കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മി​ഡി​ല്‍ സ്കൂ​ള്‍ എ​ന്നി​വ​യു​ടെ ശ​താ​ബ്ദി​യും സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ന്‍റെ അ​റു​പ​താം വാ​ര്‍​ഷി​ക​വും വി​മ​ല ഹൃ​ദ​യ ഹൈ​സ്കൂ​ളി​ന്‍റെ സി​ല്‍​വ​ര്‍ ജൂ​ബി​ലി​യും ഒ​രു​മി​ച്ച് വ​രു​ന്നു​വെ​ന്ന​ത് അ​ത്യ​പൂ​ര്‍​വ​മാ​യ പ്ര​ത്യേ​ക​ത​യാ​ണെ​ന്ന് ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ആ​ഗ്ന​റ്റ മേ​രി, സി​സ്റ്റ​ര്‍ ഐ​ഫി​ന്‍ മേ​രി, സി​സ്റ്റ​ര്‍ നി​സ​റ്റാ മേ​രി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ബി​ഷ​പ്പ് ഡോ. ​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍, വി​മ​ല ഹൃ​ദ​യ ഫ്രാ​ന്‍​സി​സ്ക​ന്‍ സ​ന്യാ​സി​നി സ​ഭ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ മ​ദ​ര്‍ റെ​ക്സി​യ മേ​രി എ​ന്നി​വ​ര്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.