മാംസാധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ സംരംഭകരാകാന്‍ അവസരം
1244907
Thursday, December 1, 2022 11:24 PM IST
തിരുവനന്തപുരം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റും വ്യവസായ വാണിജ്യ വകുപ്പും ആവിഷ്കരിച്ച അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകന്,സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാംസാധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. കേരള വെറ്ററിനറി ആന്‍ഡ് എഎംപി, അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ 14 മുതല്‍ 21 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ കെഐഇഡിന്റെ വെബ്സൈറ്റ് ആയ www.kied.info ൽ ഓണ്‍ലൈനായി മൂന്നിന് മുന്‍പ് അപേക്ഷ സമര്പ്പിക്കേണ്ടതാണന്നും കെഐഇഡി ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890 / 2550322.
മദ്യവുമായി വയോധികൻ അറസ്റ്റിൽ
നേമം: ആറുലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത മദ്യവുമായി വയോധികനെ നേമം പോലീസ് പിടികൂടി. നേമം മനുകുലാദിച്ചമംഗലം എസ്റ്റേറ്റ് സത്യന് നഗര്‍ ടിസി 53/1471 കൃപ ഭവനില്‍ ബെല്‍സണ്‍ (മണിയന് ,72) ആണ് പിടിയിലായത്. 30 പാക്കറ്റോളം വരുന്ന ലഹരിപദാര്‍ത്ഥങ്ങളും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. ലഹരിക്കെതിരേ സിറ്റി പോലീസ് ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന പദ്ധതിയായ യോദ്ധാവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിപിടിയിലായതെന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നും പോലീസ് പറഞ്ഞു. സിഐ രഗീസ്കുമാര്, എസ്ഐമാരായ മധുമോഹന്, രാജേഷ്, പ്രവീണ്‍ചന്ദ്ര പ്രതാപ്, എഎസ്ഐ പത്മകുമാര്‍, സിപിഒമാരായ ദീപക്ക്, ഗിരി എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.