യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരൻ
1577122
Saturday, July 19, 2025 6:21 AM IST
തിരുവനന്തപുരം: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തി.
വർക്കല ചെറുന്നിയൂരിൽ അന്പിളിച്ചന്ത കാവുവിള വീട്ടിൽ കൗസല്യയുടെ മകൾ കുഞ്ഞുമോളെ(30)വെട്ടിക്കൊലപ്പെടുത്തുകയും കൗസല്യയെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കുഞ്ഞുമോളുടെ ഭർത്താവ് ചെറുന്നിയൂർ തൊപ്പിച്ചന്ത ദേശത്ത് മുട്ടുകോണം ചരുവിള പുത്തൻവീട്ടിൽ സുരേന്ദ്രൻ (37)നെ തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സിജു ഷെയ്ക്ക് ആണു കുറ്റക്കാരനെന്നു കണ്ടെത്തിയത്.
വർക്കല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും.