അച്ഛന് ആത്മഹത്യ ചെയ്ത സംഭവം; മകനെതിരേ പ്രേരണാക്കുറ്റം
1577123
Saturday, July 19, 2025 6:21 AM IST
വെള്ളറട: അച്ഛന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകന് അനീഷിനെ (43) പ്രേരണാക്കുറ്റം ചുമത്തി നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ ഒറ്റശേഖരമംഗലം സ്വദേശിയായ 74കാരനായ ചന്ദ്രനാണ് ആത്മഹത്യ ചെയ്തത്. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാരനായിരുന്നു ചന്ദ്രന്.
കഴിഞ്ഞ ജനുവരി 31.ന് ചന്ദ്രന് സ്വന്തം വീട്ടില്‍വച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായ പൊള്ളലുകളോടെ ചികിത്സയിലിരിക്കെ ഫെബ്രുവരി ഒന്നാം തീയതി പുലര്‍ച്ചെ മരിച്ചു. ദീര്‍ഘകാലമായി കുടുംബ സ്വത്തിനെ ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും മൊഴി നല്‍കിയിരുന്നു.
തര്‍ക്കങ്ങള്‍ ചന്ദ്രനെ കടുത്ത മനോവിഷമത്തിലേക്ക് തള്ളിവിട്ടു. ഇത് ആത്മഹത്യയിലേക്ക് നയിച്ചതെന്നും, ഇതിന് പ്രധാന കാരണക്കാര്‍ അനീഷും ഭാര്യയുമാണെന്നും കാണിച്ച് ചന്ദ്രന്റെ മറ്റ് ബന്ധുക്കള്‍ ആര്യങ്കോട് പൊലീസില്‍ പരാതി നല്കി.