നിർമല ഭവൻ സ്കൂളിൽ സയൻസ് ഫെസ്റ്റ് നടത്തി
1226409
Friday, September 30, 2022 11:50 PM IST
തിരുവനന്തപുരം: ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ കവടിയാർ നിർമലാഭവൻ ഹയർ സെക്കൻഡറി സ്കൂൾ SCI-Fiestia സംഘടിപ്പിച്ചു. എൽപിഎസ്സി ഡപ്യൂട്ടി ഡയറക്ടർ ഡി. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികളിൽ സ്വതന്ത്രചിന്ത വളർത്തി അവരെ മാനസികമായി കരുത്തുറ്റരാക്കി, അവരെ ശാസ്ത്രലോകത്തിന്റെ അത്ഭുത ജാലവിദ്യകൾ കണ്ടറിഞ്ഞ് വിജ്ഞാന ദാഹികളായി വളരാൻ അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. നിർമലാഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ് ആലയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിനറ്റ് താന്നയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി ബിന്ദു രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.