ചൂ​ഴാ​റ്റു​കോ​ട്ട വി​ശു​ദ്ധ റാ​ഫേ​ല്‍ ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ
Tuesday, September 27, 2022 11:45 PM IST
തി​രു​വ​ന​ന്ത​പു​രം : മ​ല​യം ചൂ​ഴാ​റ്റു​കോ​ട്ട വി​ശു​ദ്ധ റാ​ഫേ​ല്‍ ദേ​വാ​ല​യ തി​രു​നാ​ളും ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​ന​വും ഇ​ന്ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബൈ​ബി​ള്‍ പാ​രാ​യ​ണം, ജ​പ​മാ​ല, നൊ​വേ​ന, പ​താ​ക പ്ര​യാ​ണം എ​ന്നി​വ​യ്ക്കു ശേ​ഷം കൊ​ടി​യേ​റ്റും ദി​വ്യ​ബ​ലി​യും ന​ട​ക്കും.
നെ​ല്ലി​മൂ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ടി. ബി​നു മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ മു​ത​ല്‍ ഓ​ക്ടോ​ബ​ര്‍ ഒ​ന്നു വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ബൈ​ബി​ള്‍ പാ​രാ​യ​ണം, ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​ബ​ലി, ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം എ​ന്നി​വ ന​ട​ക്കും.
ക​ട്ട​യ്ക്കോ​ട് സ​ഹ​വി​കാ​രി ഫാ. ​ആ​ര്‍.​എ​ന്‍. ജി​നു, പേ​യാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​സ്റ്റി​ന്‍, കൊ​ണ്ണി​യൂ​ര്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ര്‍. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ദി​വ്യ​ബ​ലി​ക്കു ശേ​ഷം ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.
ര​ണ്ടി​ന് രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ബെ​ദ്സെ​യ്ഥ​യി​ലെ ഫാ. ​റെ​യ്മ​ണ്ട് ഷൈ​ജു ഒ​സി​ഡി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മൈ​ന​ര്‍ സെ​മി​നാ​രി പ്രീ​ഫെ​ക്ട് ഫാ. ​അ​രു​ണ്‍​കു​മാ​ര്‍ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.