വിശുദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ൾ സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു
Tuesday, September 27, 2022 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സീ​റോ മ​ല​ബാ​ർ, ല​ത്തീ​ൻ, മ​ല​ങ്ക​ര സ​ഭ​ക​ളി​ലു​ള്ള സെ​ന്‍റ് വി​ൻ​സെ​ന്‍റ്ഡി ​പോ​ൾ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളു​ടെ സം​യു​ക്ത സ​മ്മേ​ള​ന​വും വി​ശു​ദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ച​ര​ണ​വും ന​ട​ത്തി.ഉ​ള്ളൂ​ർ ലൂ​ർ​ദ് മാ​താ കാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റ​റി​ൽ തി​രു​വ​ന​ന്ത​പു​രം ഏ​രി​യാ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഷി​ജോ സേ​വ്യ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ലൂ​ർ​ദ് ഫൊ​റോ​നാ വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലൂ​ർ​ദ് മാ​താ കാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മോ​ബ​ൻ ചൂ​ര​വ​ടി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യ​നീ​ഷ്യ​സ് പെ​രേ​ര, ച​ങ്ങ​നാ​ശേ​രി സി​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്എം.​എം. ജോ​സ​ഫ് മ​ര​ത്തി​നാ​ൽ, തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര സി​സി ട്ര​ഷ​റ​ർ കെ.​ഏ​ബ്ര​ഹാം, പീ​റ്റ​ർ ദാ​നം, ഡോ. ​സൈ​മ​ൺ ജി. ​ത​ട്ടി​ൽ, കെ. ​കെ. ജോ​സ​ഫ്, ടി.​ജെ.​ലോ​റ​ൻ​സ്, പി.​പി.​ആ​ന്‍റ​ണി, ഡോ​ൺ​ബോ​സ്കോ, മാ​ത്യൂ​സ് സ​ക്ക​റി​യാ​സ്, ബി​നോ​യ് ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മൂ​ന്നു റീ​ത്തു​ക​ളി​ലു​ള്ള വി​ൻ​സെ​ൻ​ഷ്യ​ൻ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി തി​രു​വ​ന​ന്ത​പു​രം വി​ൻ​സെ​ൻ​ഷ്യ​ൻ ഫോ​റം രൂ​പീ​ക​രി​ച്ചു.