വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍
Saturday, September 24, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ പി​ടി​പി ന​ഗ​റി​ലെ ജി​ല്ലാ വ​ന വി​ജ്ഞാ​പ​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും. ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, വാ​ട്ട​ര്‍ ക​ള​ര്‍ പെ​യി​ന്‍റിം​ഗ്, മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​കും. ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്വി​സ്, ഉ​പ​ന്യാ​സം, പ്ര​സം​ഗം, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് , വാ​ട്ട​ര്‍ ക​ള​ര്‍ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തും.

പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ്കൂ​ള്‍,കോ​ള​ജ് മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം മ​ത്സ​ര ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് ജി​ല്ലാ വ​ന വി​ജ്ഞാ​പ​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം. ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ജി​ല്ലാ​ത​ല മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്ക് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ഫോ​ണ്‍ 0471 2360462, 9447979135.