വ​ൻ വി​ദ്യാ​ർ​ഥി​പ​ങ്കാ​ളി​ത്തം; അ​റി​വി​ന്‍റെ ക​ട​ലാ​യി ദി​ശ
Tuesday, October 8, 2024 8:09 AM IST
തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് അ​റി​വി​ന്‍റെ പൂ​ര​മാ​യി ദി​ശ ക​രി​യ​ർ എ​ക്സ്പോ. പ്ര​തി​ദി​നം 12,000 കു​ട്ടി​ക​ളാ​ണ് എ​ക്സ്പോ സ​ന്ദ​ർ​ശി​ച്ച​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത 533 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി അ​ര​ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. നാ​ലാ​യി​ര​ത്തി​ലേ​റെ ജ​ന​ങ്ങ​ളും എ​ക്സ് പോ​യി​ലെ​ത്തി.

സം​ഗീ​ത​മേ​ഖ​ല​യി​ലെ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ ​ണ്‍​സ്, സി​നി​മാ​മേ​ഖ​ല​യെ​ക്കു​റി​ച്ച് കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട് സ് ഡ​യ​റ​ക്ട​ർ പി.​ആ​ർ. ജി​ജോ​യ്, ക​ലാ​രം​ഗ​ത്തെ​ക്കു​റി​ച്ച് ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. അ​ന​ന്ത​കൃ​ഷ്ണ​ൻ, സ് പോ​ർ​ട്സ് മേ​ഖ​ല​യെ​ക്കു​റി​ച്ച് ഇ​ന്ത്യ​ൻ ആ​ർ​ച്ച​റി ടീ​മി​ന്‍റെ സ്പോ​ർ​ട്സ് സൈ​ക്കോ​ള​ജി​സ്റ്റ് സോ​ണി ജോ​ണ്‍, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മേ​ഖ​ല​യെ​ക്കു​റി​ച്ച് കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ സ്റ്റ​ഡീ​സി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ ഡോ. ​പി.​കെ. ഹ​രി​കൃ​ഷ്ണ​ൻ, പൊ​തു​മേ​ഖ​ല​യെ​ക്കു​റി​ച്ച് സം​സ്ഥാ​ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ന്‍റ് കൗ​ണ്‍​സ​ലിം​ഗ് ഫാ​ ക്ക​ൽ​റ്റി ആ​യ ബി. ​ജ്യോ​തി​ഷ് കു​മാ​ർ, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യെ​ക്കു​റി​ച്ച് എ​സ്ഐ​എ​ച്ച് എം കോ​ഴി​ക്കോ​ടി​ലെ ഫാ​ക്ക​ൽ​റ്റി​മാ​രാ​യ ബി. ​ര​ഞ്ജി​ത്കു​മാ​ർ, എ.​സി. അ​തു​ല്യ മു​ര​ളി എ​ന്നി​വ​ർ സെ​മി​നാ​റു​ക​ൾ ന​യി​ച്ചു.

പാ​ല​ക്കാ​ട് ബി​ഇ​എം എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ജെ. ​അ​ർ​ജു​ൻ, വി. ​വാ​സു​ദേ​വ്, സ​ബ്രി​ൻ സ​ബീ​ർ, തൃ​ശൂ​ർ അ​രി​ന്പൂ​ർ എ​ച്ച്എ​സ്എ​സി​ലെ മാ​ള​വി​ക പ്ര​ദീ​പ്, പാ​ല​ക്കാ​ട് നെ​ന്മാ​റ ജി​ബി​എ​ച്ച്എ​സ്എ​സി​ലെ കെ. ​അ​ഞ്ജ​ന, കോ​ഴി​ക്കോ​ട് റ​ഹ്‌​മാ​നി​യ എ​ച്ച്എ​സ്എ​സി​ലെ കെ. ​ആ​മി​ന​ത്ത് ലി​യ്യ നാ​സ​ർ, മ​ല​പ്പു​റം എ​സ് വി​എ​ച്ച്എ​സ്എ​സി​ലെ ആ​ൻമ​രി​യ അ​ജി​ൻ, ക​ണ്ണൂ​ർ കെ​ പി​സിഎ​ച്ച്എ​സ്എ​സി​ലെ ശ്രീ​ഹ​രി വി​നോ​ദ് എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

സ്വ​ന്തം ലേ​ഖ​ക​ൻ