നാ​ടി​ന് കാ​വ​ലാ​ളാ​യ ജ​വാ​ന്മാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ദ​രം
Tuesday, October 8, 2024 8:09 AM IST
കാ​ടു​കു​റ്റി: രാ​ജ്യ​ത്തി​നു​വേ​ണ്ടി വി​ശി​ഷ്ട​സേ​വ​നം കാ​ഴ്ച​വ​ച്ച് സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച ജ​വാ​ന്മാ​രെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ച് കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.

സ​മാ​ദ​ര​ണ സ​ദ​സ് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. അ​യ്യ​പ്പ​ൻ, അം​ഗ​ങ്ങ​ളാ​യ മോ​ളി തോ​മ​സ്, ബീ​ന ര​വീ​ന്ദ്ര​ൻ, മേ​ഴ്സി ഫ്രാ​ൻ​സീ​സ്, വ​ർ​ക്കി തേ​ലേ​ക്കാ​ട്ട്, ഡെ​യ്സി ഫ്രാ​ൻ​സി​സ്, കെ.​സി. മ​നോ​ജ്, സീ​മ പ​ത്മ​നാ​ഭ​ൻ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ശ്വ​തി മ​ഹേ​ഷ്, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഹാ​ഷിം സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.