മു​ത്തു​ള്ളി​യാ​ലി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​നു പ​രി​ക്ക്
Tuesday, October 8, 2024 8:09 AM IST
ചേ​ർ​പ്പ്: മു​ത്തു​ള്ളി​യാ​ലി​ൽ ബ​സ് ഇ​ടി​ച്ചുതെ​റി​പ്പി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ യു​വാ​വി​നു പ​രി​ക്ക്. മു​ത്തു​ള്ളി​യാ​ൽ കാ​ക്ക​ശേ​ശി സാ​ദി​ഖി(30)​നാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 7.15നാ​യി​രു​ന്നു സം​ഭ​വം. ഇ​ടി​ച്ച സ്വ​കാ​ര്യബ​സ് നി​ർ​ത്താ​തെപോ​യി. ബ​സ് ഡ്രൈ​വ​ർ സ​മീ​പ​വാ​സി​യാ​യ ബ​സ് ഉ​ട​മ​യെ വി​ളി​ച്ചുപ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു ത​ല​യ്ക്കു പ​രി​ക്കേ​റ്റ് റോ​ഡ​രി​കി​ലെ പൊ​ന്ത​ക്കാ​ട്ടി​ൽ കി​ട​ക്കു​ക​ക​യാ​യി​രു​ന്ന സാ​ദി​ഖി​നെ ക​ണ്ട​ത്. സാ​ദി​ഖി​നെ കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​സി​ൽ​നി​ന്നു വീ​ണ് സ്കൂ​ൾവി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്

എ​രു​മ​പ്പെ​ട്ടി: നെ​ല്ലു​വാ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ​നി​ന്നു വീ​ണ് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്കേ​റ്റു. എ​രു​മ​പ്പെ​ട്ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യും തി​ച്ചൂ​ർ സ്വ​ദേ​ശി​യു​മാ​യ നെ​ല്ലി​ക്കു​ന്ന് 12 വ​യ​സു​ള്ള രൂ​പേ​ഷാ​ണു വീ​ണ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് 4.30നു ​മു​ല്ല​യ്ക്ക​ൽ പാ​ണാ​ട്ടുകാ​വി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ രൂ​പേ​ഷി​നെ എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.