പാ​റ​മേ​ക്കാ​വ് അ​ഗ്ര​ശാ​ല തീ​പി​ടി​ത്തം: വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്
Tuesday, October 8, 2024 8:09 AM IST
തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് അ​ഗ്ര​ശാ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. തീ​പി​ടി​ത്ത​ത്തി​ൽ അ​ട്ടി​മ​റി​യു​ണ്ടെ​ന്ന സം​ശ​യ​മു​ന്ന​യി​ച്ച പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

ഞാ​യ​റാ​ഴ്ച രാ​ത്രി ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള നൃ​ത്ത​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഗ്ര​ശാ​ല​യു​ടെ മു​ക​ൾ​നി​ല​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നു​ള്ള സാ​ധ്യ​ത​ക​ൾ ഫ​യ​ർ ഫോ​ഴ്സും പോ​ലീ​സും ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

പൂ​ര​ക്കാ​ല​ത്തു ക​ഞ്ഞി വി​ള​മ്പാ​നു​ള്ള പാ​ള​പ്പാ​ത്ര​ങ്ങ​ളി​ലേ​ക്കു തീ ​വീ​ണ് ആ​ളി​പ്പ​ട​ർ​ന്ന​താ​ണോ എ​ന്നും സം​ശ​യി​ക്കു​ന്നു. താ​ഴ​ത്തെ​നി​ല​യി​ൽ നൃ​ത്ത​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​വ​രു​ടെ വ​സ്ത്ര​ങ്ങ​ളും മേ​ക്ക​പ്പ് സാ​ധ​ന​സാ​മ​ഗ്രി​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന​തും ഗ്രീ​ൻ റൂ​മും മു​ക​ൾ​നി​ല​യി​ലാ​യി​രു​ന്നു.

ഫ​യ​ർ ഫോ​ഴ്സും പോ​ലീ​സും തീ​പി​ടി​ത്ത​മു​ണ്ടാ​യ സ്ഥ​ല​ത്തു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം ഫ​യ​ർ​ഫോ​ഴ്സ് ത​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് കൈ​ മാ​റും. ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തും അ​ഗ്ര​ശാ​ല ഹാ​ളി​ലു​മു​ള്ള സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

സ്വ​ന്തം ലേ​ഖ​ക​ൻ