ക്രൈ​സ്റ്റ് കോ​ള​ജി​ലെ അ​ന്ത​ര്‍​ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര സ​മ്മേ​ള​നം സ​മാ​പി​ച്ചു
Tuesday, October 8, 2024 8:09 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗം സം​സ്ഥാ​ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ​യും കേ​ര​ള മാ​ത്ത​മ​റ്റി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ, ഗ്രാ​ഫ് തി​യ​റി ആ​ന്‍​ഡ് ഇ​റ്റ്‌​സ് ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ന്ത​ര്‍​ദേ​ശീ​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

സ്‌​പെ​ക്ട്ര​ല്‍ ഗ്രാ​ഫ് തി​യ​റി, ഓ​ള്‍​ജി​ബ്രെ​ക്ക് ഗ്രാ​ഫ് തി​യ​റി, ഫ​സ്സി ഗ്രാ​ഫ് തി​യ​റി എ​ന്നി​ങ്ങ​നെ മു​പ്പ​തോ​ളം വി​ഷ​യ​ങ്ങ​ള്‍ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചു.

അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​രാ​യ പ്ര​ഫ. അ​യ്മാ​ന്‍ ബ​ഡാ​വി, ജി. ​ഇ​ന്ദു​ലാ​ല്‍, പ്ര​ഫ. എ​ന്‍.​കെ. സു​ദേ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​ഫ. മ​ധു​മം​ഗ​ള്‍​പാ​ല്‍, ഡോ. ​സ​ത്യ​നാ​രാ​യ​ണ റെ​ഡ്ഢി എ​ന്നി​വ​ര്‍ കോ​ണ്‍​ഫ​റ​ന്‍​സി​നെ വി​ല​യി​രു​ത്തി. ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ടി​ന്‍റു​മോ​ള്‍ സ​ണ്ണി, ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി. സീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.