കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പ്ര​തി​ഷേ​ധ​ം; പി.ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ന് എ​ത്തി​യി​ല്ല
Friday, June 21, 2024 1:48 AM IST
വട​ക്കാ​ഞ്ചേ​രി:​ കോ​ൺ​ഗ്ര​സി​ന്‍റെ യും, ബി​ജെ​പി​യു​ടെ​യും പ്ര​തി​ഷേ​ധ​ത്തെത്തു​ട​ർ​ന്ന് അ​ര​വി​ന്ദാ​ക്ഷ​ൻ ന​ഗ​ര​സ​ഭായോ​ഗ​ത്തി​ന് എ​ത്തി​യി​ല്ല.​ ക​രുവ​ന്നൂ​ർ ബാ​ങ്ക് അ​ഴി​മ​തി​ക്കേ​സി​ലെ പ്ര​തി​യും, ന​ഗ​ര​സ​ഭ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ ഇ​ന്ന​ലെ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് എ​ത്തുമെന്നു പ്രതീക്ഷിച്ചിരുന്നു.
മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ര​വി​ന്ദാ​ക്ഷ​ന് പ​ത്തു​ദി​വ​സ​ത്തേ​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ന്ന ന​ഗ​ര​സ​ഭ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ​പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്. കൗ​ൺ​സി​ലർസ്ഥാ​ന​ത്തേ​ക്കു​ള്ള​അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കാ​നാ​ണ് പാ​ർ​ട്ടി നി​ർ​ദേ​ശ​പ്ര​കാ​രം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്.​
അ​ര​വി​ന്ദാ​ക്ഷ​ൻ യോ​ഗ​ത്തി​ന് എ​ത്തു​മെ​ന്ന ധാ​ര​ണ​യി​ൽ വ​ട​ക്കാ​ഞ്ചേ​രി - മു​ണ്ട​ത്തി​ക്കോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും, ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലും ന​ഗ​ര​സ​ഭ​യ്ക്കുമു​ന്നി​ൽ വ​ൻ ​പ്ര​തി​ഷേ​ധം​ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ ബി​ജു ഇ​സ്മാ​യി​ൽ, സി.എ​ച്ച്. ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ​സ്.എ.​എ. ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വും ഡി​സിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​അ​ജി​ത് കു​മാ​ർ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. വൈ​ശാ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​ജെ. രാ​ജു, എ​ൻ.ആ​ർ. സ​തീ​ശ​ൻ, പി.​ജി. ജ​യ​ദീ​പ്, കെ.ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, എ.​എ​സ്. ഹം​സ, ടി​.വി. സ​ണ്ണി, ശ​ശി മം​ഗ​ലം, സ​ന്ധ്യ കൊ​ട​ക്കാ​ട​ത്ത്, ബു​ഷ​റ റ​ഷീ​ദ്, അ​ഡ്വ. മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ജോ​യ​ൽ മ​ഞ്ഞി​ല, സി.​കെ. ഹ​രി​ദാ​സ്, ബാ​ബു ക​ണ്ണ​നാ​യ്ക്ക​ൽ, എ.​പി. ദേ​വ​സി, എ.​പി. ജ​യ​പ്ര​കാ​ശ്, കെ.​എ.​ രാ​ജീ​വ്, സി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എ​ച്ച്. സി​ദ്ധി​ഖ്, കെ.​എ​ൻ​. പ്ര​കാ​ശ്, കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ജീ​ഷ് ഭാ​സ്ക​ര​ൻ, ര​മ​ണി പ്രേ​മ​ദാ​സ​ൻ, ജി​ജി സാം​സ​ൺ, നി​ജി ബാ​ബു, ഉ​ദ​യ ​ബാ​ല​ൻ, ന​ബീ​സ നാ​സ​റ​ലി, അ​ഡ്വ. ശ്രീ​ദേ​വി ര​തീ​ഷ്, ക​മ​ലം ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

കൗ​ൺ​സി​ൽ യോ​ഗം ക​ഴി​യു​ന്ന​തു​വ​രെ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ​യ്ക്കുമു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

ഉ​പ​രോ​ധ​സ​മ​ര​ത്തെതു​ട​ർ​ന്ന് അ​ര​വി​ന്ദാ​ക്ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല. ബി​ജെ​പി വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ത്യ സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നേ​താ​ക്ക​ളാ​യ എ​സ് രാ​ജു, ക​വി​ത കൃ​ഷ്ണ​നു​ണ്ണി, ഇ.എം. രാ​മ​പ്ര​സാ​ദ്, ഇ. ​കൃ​ഷ്ണ​നു​ണ്ണി, കെ.കെ. ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ൻപോ​ലീ​സ് സം​ഘ​മാ​ണ് ന​ഗ​ര​സ​ഭ​യ്ക്കു​മു​ന്നി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന​ത്.