കി​ണ​ർ ഇ​ടി​ഞ്ഞുതാ​ഴ്ന്നു
Sunday, June 23, 2024 6:47 AM IST
പു​ത്തൂ​ർ: മ​രോ​ട്ടി​ച്ചാ​ലി​ൽ വീ​ട്ടുകി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. പാ​ടം​വ​ഴി സ്വ​ദേ​ശി ആ​ച്ചേ​രി​ക്കു​ടി​യി​ൽ പൗ​ലോ​സി​ന്‍റെ വീ​ട്ടുകി​ണ​റാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.​ കി​ണ​റി​ന്‍റെ ചു​റ്റു​മ​തി​ൽ ഉ​ൾ​പ്പ​ടെ കി​ണ​റി​ലേ​ക്ക് പ​തി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഏഴ് കോ​ൽ താ​ഴ്ച്ച​യു​ള്ള കി​ണ​റാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ കി​ണ​റി​ലെ വെ​ള്ള​വും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. വി​വ​ര​മ​റി​ഞ്ഞ് വാ​ർ​ഡ്മെ​മ്പ​ർ ടി.എ. അ​രോ​ഷ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കി​ണ​റി​ന് സ​മീ​പ​ത്തെ മോ​ട്ട​ർ ഷെ​ഡും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് .