തൃ​ശൂ​ർ - കു​റ്റി​പ്പു​റം റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി
Tuesday, June 25, 2024 1:27 AM IST
കേ​ച്ചേ​രി: തൃ​ശൂ​ർ - കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങി. പു​ഴ​യ്ക്ക​ൽ മു​ത​ൽ മു​തു​വ​റ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച കു​ഴി​യ​ട​യ്ക്ക​ൽ തു​ട​ങ്ങി. ഇ​ന്ന​ലെ ചൂ​ണ്ട​ൽ മു​ത​ൽ മ​ഴു​വ​ഞ്ചേ​രി വ​രെ​യു​ള്ള കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും ചെ​യ്തു.

29 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണു പു​രോ​ഗ​മി​ക്കു​ന്ന​ത്. പു​ഴ​യ്ക്ക​ൽ മു​ത​ൽ മു​തു​വ​റ, അ​മ​ല​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും പു​റ്റേ​ക്ക​ര മു​ത​ൽ ചൂ​ണ്ട​ൽ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ കു​ഴി​ക​ളാ​ണ് അ​ട​ക്കു​ന്ന​ത്. മ​ഴ​ക്കാ​ലം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ റോ​ഡു​ക​ളി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞ് യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്നു. കു​ഴി​ട​യ്ക്ക​ൽ ന​ട​ത്തു​ന്ന​തോ​ടെ യാ​ത്ര പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും.