ദു​ക്‌​റാ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി
Tuesday, June 25, 2024 1:27 AM IST
കൊ​ട​ക​ര: ആ​ന​ത്ത​ടം സെ​ന്‍റ് തോ​മ​സ് പള്ളിയില്‍ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്‌​റാ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി.

ഫാ. ​ജോ​യ് ക​ട​മ്പാ​ട്ട് കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു. ജൂ​ലൈ ര​ണ്ടു​വ​രെ ദി​വ​സ​വും രാ​വി​ലെ 6.15ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​കും. തി​രു​നാ​ള്‍ദി​ന​മാ​യ ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, 9.30ന് ​തി​രു​നാ​ള്‍പാ​ട്ടു​കു​ര്‍​ബാ​ന, ‍പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച ഊ​ട്ട് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ള്‍പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റോ പാ​ണാ​ട​ന്‍ കാ​ര്‍​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​ലി​ജോ ക​രു​ത്തി സ​ന്ദേ​ശം ന​ല്‍​കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ട​വ​കവി​കാ​രി ഫാ. ​ജോ​സ​ഫ് സ​ണ്ണി മ​ണ്ട​ക​ത്ത്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ആ​ന്‍റ​ണി മേ​ച്ചേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് പൊ​ഴോ​ലി​പ്പ​റ​മ്പി​ല്‍, എ​ഡി​ഗാ​ര്‍ ചു​ങ്ക​ത്ത്, തോ​മ​സ് എ​റി​യാ​ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.