മോനൊ​ടി​യി​ലെ രാ​ഷ്ടീ​യ സം​ഘ​ര്‍​ഷം, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ഓഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Thursday, June 20, 2024 1:27 AM IST
മ​റ്റ​ത്തൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ മോ​നൊ​ടി​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കുനേ​രെ സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്നാ​രോ​പി​ച്ചും അ​ക്ര​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ക​യാ​ണ​ന്നും ആ​രോ​പി​ച്ച് ബി​ജെ​പി വെ​ള്ളി​ക്കു​ള​ങ്ങ​ര മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു സ​മീ​പം പോ​ലീ​സ് മാ​ര്‍​ച്ച് ത​ട​ഞ്ഞു. തു​ ട​ര്‍​ന്നുന​ട​ന്ന പ്ര​തി​ഷ​ധ​യോ​ഗം ബി​ജെ​പി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ന്‍ ഐ​നി​ക്കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി വെ​ള്ളി​ക്കു​ള​ങ്ങ​ര മേ​ഖ​ല പ്ര​സി​ഡ​ന്‍റ്് സ​ജി​ത ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി പു​തു​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ പ​ന്ത​ല്ലൂ​ര്‍, അ​ഡ്വ. പി.​ജി. ജ​യ​ന്‍, പ്രേ​മ​ന്‍ വെ​ള്ളി​ക്കു​ള​ങ്ങ​ര, ഉ​ണ്ണി​ക്കു​ട്ട​ന്‍, ശ്രീ​ധ​ര​ന്‍ ക​ള​രി​ക്ക​ല്‍, ച​ന്ദ്ര​ന്‍ വെ​ട്ടി​യാ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.