കെ​ട്ടി​ട നി​ര്‍​മാ​ണ സ്ഥാ​പ​ന​ത്തി​ൽ മോ​ഷണം: മു​ന്‍ സൂ​പ്പ​ര്‍​വൈ​സ​ർ അ​റ​സ്റ്റി​ൽ
Sunday, September 8, 2024 3:51 AM IST
വാ​ഴ​ക്കു​ളം: ആ​വോ​ലി​യി​ലെ കെ​ട്ടി​ട നി​ര്‍​മാ​ണ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ മോ​ഷ്ടി​ച്ച മു​ന്‍ സൂ​പ്പ​ര്‍​വൈ​സ​ർ പി​ടി​യി​ൽ. ജാ​ക്കി, സ്പാ​ന്‍, റൂ​ഫിം​ഗ് ഷീ​റ്റു​ക​ള്‍, പോ​ര്‍​ട്ട​ബി​ള്‍ മെ​ഷീ​നു​ക​ള്‍, കേ​ബി​ളു​ക​ള്‍ തു​ട​ങ്ങി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​മ​ഗ്രി​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് സ്ഥാ​പ​ന​ത്തി​ലെ മു​ന്‍ സൂ​പ്പ​ര്‍​വൈ​സ​ർ ക​ന്യാ​കു​മാ​രി ക​ല്‍​ക്കു​ളം സ്വ​ദേ​ശി സ​ര​ള്‍ വി​പ്ലൈ അ​ജി​ത് (34)നെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ന്യാ​കു​മാ​രി​യി​ലെ ഭാ​ര്യാ​ഗൃ​ഹ​ത്തി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​ഴ​വി​ല്‍ ഇ​ന്‍റീ​രി​യേ​ഴ്സ് ആ​ൻ​ഡ് ബി​ല്‍​ഡേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ 2014 മു​ത​ല്‍ പ​ല പ്രാ​വ​ശ്യ​മാ​യി പ്ര​തി മൂ​ന്നു​വ​ട്ടം ജോ​ലി ചെ​യ്തി​ട്ടു​ള്ള​താ​യി സ്ഥാ​പ​നം ഉ​ട​മ പ​റ​ഞ്ഞു. പ​ല​പ്പോ​ഴും ജോ​ലി വി​ട്ടു​പോ​യ ശേ​ഷം വീ​ണ്ടും തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന​മാ​യി 2022 ജ​നു​വ​രി​യി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ അ​ജി​ത് പ​ണി​സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഉ​ട​മ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ലാ​ണ് വി​വി​ധ പ​ണി സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​യു​ള്ള യ​ന്ത്ര​ങ്ങ​ളും സാ​മ​ഗ്രി​ക​ളും മോ​ഷ്ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഉ​ട​മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് വി​ളി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞു. ക​ട​ത്തി​യ നി​ര​വ​ധി സാ​മ​ഗ്രി​ക​ള്‍ അ​ടു​പ്പ​റ​മ്പി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. എ​സ്‌​ഐ. പ്ര​ദീ​പ്മോ​ന്‍, എ​എ​സ്‌​ഐ ജോ​ജി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്.