കൊ​തു​കുവ​ല​യും ബാ​റ്റു​മാ​യി ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ ക​വാ​ടം ഉ​പ​രോ​ധി​ച്ചു
Saturday, September 7, 2024 3:42 AM IST
വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കൊ​തു​കു ശല്യം മൂലം ജനം ദുരിതമനുഭവിച്ചിട്ടും പ​ഞ്ചാ​യ​ത്ത് മൗ​നം പാ​ലി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​തു​ക​വ​ല​യും ഇ​ല​ക്ട്രി​ക്ക് കൊ​തു​കു ബാ​റ്റു​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ക​വാ​ടം ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക​മാ​യി പ​നി​യാ​ണ്.

ഇ​തി​ൽ പ​ല​ർ​ക്കും ഡെ​ങ്കി​യാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് കൊ​തു​ക് നി​വാ​ര​ണ​ത്തി​ന് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല​ത്രേ. ഇ​ക്കു​റി ഇ​വി​ടെ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ളും ന​ട​ന്നി​ല്ലെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

ഉ​പ​രോ​ധ സ​മ​രം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൗ​മ്യ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​പി. ലാ​ലു, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ന്മാ​രാ​യ പി. ​ജി. പ്ര​ഥ്വി​രാ​ജ്, നി​വി​ൻ കു​ഞ്ഞ​യി​പ്പ്, ലി​യോ കു​ഞ്ഞ​ച്ച​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.