രാ​ജ​ഗി​രി​യി​ൽ റോ​ബോ​ട്ടി​ക് മു​ട്ടു മാ​റ്റി​വ​യ്ക്ക​ൽ കേ​ന്ദ്ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചു ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ
Saturday, September 7, 2024 3:42 AM IST
കൊ​ച്ചി: ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച റോ​ബോ​ട്ടി​ക് മു​ട്ട്മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ടീം ​തൃ​ശൂ​ർ മാ​ജി​ക് എ​ഫ്സി എ​ത്തി. സി.​കെ. വി​നീ​ത്, മു​ൻ ചെ​ന്നൈ​യി​ൻ എ​ഫ്സി താ​രം മെ​യി​ൽ​സ​ൺ ആ​ൽ​വ്സ് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളു​മാ​യി എ​ത്തി​യ ടീം ​ബ​സ് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും ആ​വേ​ശ​മാ​യി.

24 അം​ഗ തൃ​ശൂ​ർ മാ​ജി​ക് എ​ഫ്സി ടീം , ​രാ​ജ​ഗി​രി ആ​ശു​പ​ത്രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും,സി​ഇ​ഒ​യു​മാ​യ ഫാ.​ജോ​ൺ​സ​ൺ വാ​ഴ​പ്പി​ള്ളി, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ.​ജി​ജി കു​രു​ട്ടു​കു​ളം, അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ.​മു​രു​ക​ൻ ബാ​ബു, ന​ഴ്സി​ഗ് ഡ​യ​റ​ക്ട​ർ എ​ലി​സ​ബ​ത്ത് ഡേ​വി​ഡ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

നൂ​ത​ന മി​സോ റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഫാ.​ ജോ​ൺ​സ​ൺ വാ​ഴ​പ്പി​ള​ളി പ​റ​ഞ്ഞു. പ​ര​മ്പ​രാ​ഗ​ത ശ​സ്ത്ര​ക്രി​യ​ക​ളേ​ക്കാ​ൾ കു​റ​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ അ​ണു​ബാ​ധ​യ്ക്കു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു​വെ​ന്ന് ഡോ.​ മു​രു​ക​ൻ ബാ​ബു അ​റി​യി​ച്ചു.