മാ​ക്ട ലെ​ജ​ന്‍​ഡ് ഓ​ണ​ര്‍ പു​ര​സ്‌​കാ​രം ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്ക് സ​മ്മാ​നി​ച്ചു
Sunday, September 8, 2024 3:24 AM IST
കൊ​ച്ചി: മ​ല​യാ​ളം സി​നി ടെ​ക്‌​നീ​ഷ്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ മാ​ക്ട ലെ​ജ​ന്‍​ഡ് ഓ​ണ​ര്‍ പു​ര​സ്‌​കാ​രം ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്ക് സം​വി​ധാ​യ​ക​ന്‍ ജോ​ഷി സ​മ്മാ​നി​ച്ചു. ഒ​രു​ല​ക്ഷം രൂ​പ​യും കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ര്‍​ഡ്.

മാ​ക്ട​യു​ടെ മു​പ്പ​താം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വ​ച്ചാ​യി​രു​ന്നു പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്. രാ​വി​ലെ സം​വി​ധാ​യ​ക​ന്‍ ജോ​ഷി പ​താ​ക ഉ​യ​ര്‍​ത്തി. ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ല്‍, മാ​ക്ട ചെ​യ​ര്‍​മാ​ന്‍ മെ​ക്കാ​ര്‍​ട്ടി​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ പ​ത്മ​കു​മാ​ര്‍, സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, ജോ​സ് തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

"മാ​റു​ന്ന ച​ല​ച്ചി​ത്ര ആ​സ്വാ​ദ​നം'​എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സിം​മ്പോ​സി​യ​ത്തി​ല്‍ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ സ​ഞ്ജ​യ് ബോ​ബി, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബി​പി​ന്‍ ജോ​ര്‍​ജ്, സോ​ഹ​ന്‍ സീ​നു​ലാ​ല്‍, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ്, സ​ന്തോ​ഷ് വ​ര്‍​മ, ഭാ​ഗ്യ​ല​ക്ഷ്മി, അ​പ​ര്‍​ണ ബാ​ല​മു​ര​ളി, കൈ​ലാ​ഷ്, ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​ഫ. അ​ജു കെ. ​നാ​രാ​യ​ണ​ന്‍ മോ​ഡ​റേ​റ്റ​ര്‍ ആ​യി​രു​ന്നു.

വൈ​കി​ട്ട് ടൗ​ണ്‍ഹാ​ളി​ലെ പ്ര​ധാ​ന വേ​ദി​യി​ല്‍ മാ​ക്ട ലെ​ജ​ന്‍​ഡ് ഓ​ണ​ര്‍ പു​ര​സ്‌​കാ​രം ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്ക് സ​മ്മാ​നി​ച്ചു. തു​ട​ര്‍​ന്ന് മാ​ക്ട​യു​ടെ ഫൗ​ണ്ട​ര്‍ മെ​മ്പ​ര്‍​മാ​രാ​യ ജോ​ഷി, ക​ലൂ​ര്‍ ഡെ​ന്നി​സ്, എ​സ്.​എ​ന്‍. സ്വാ​മി, ഷി​ബു ച​ക്ര​വ​ര്‍​ത്തി, ഗാ​യ​ത്രി അ​ശോ​ക്, രാ​ജീ​വ് നാ​ഥ്, പോ​ള്‍ ബാ​ബു, റാ​ഫി, മെ​ക്കാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. തു​ട​ര്‍​ന്ന് ഗാ​ന​മേ​ള​യും അരങ്ങേറി.