കു​ട്ടി​ക​ളു​ടെ അ​ത്യാ​ഹി​ത ചി​കി​ത്സ: മ​ണ്‍​സൂ​ണ്‍ ശി​ല്പ​ശാ​ല നാ​ളെ
Saturday, September 7, 2024 3:55 AM IST
കൊ​ച്ചി: ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്‌​സ് കൊ​ച്ചി ശാ​ഖ​യും ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി​യി​ലെ പീ​ഡി​യാ​ട്രി​ക്‌​സ് ആ​ന്‍​ഡ് നി​യോ​നാ​റ്റോ​ള​ജി സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സു​മാ​യി ചേ​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ അ​ത്യാ​ഹി​ത ചി​കി​ത്സ എ​ന്ന വി​ഷ​യ​ത്തി​ല്‍ മ​ണ്‍​സൂ​ണ്‍ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വ​രെ ക​ലൂ​ര്‍ ഐ​എം​എ ഹൗ​സി​ലാ​ണ് പ​രി​പാ​ടി .

കു​ട്ടി​ക​ളു​ടെ അ​ത്യാ​ഹി​ത​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​ത​ന​വി​ഷ​യ​ങ്ങ​ളി​ന്മേ​ല്‍ സ​മ​ഗ്ര​മാ​യ അ​റി​വ് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ന​ല്‍​കു​ക​യാ​ണ് ല​ക്ഷ്യം. കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഐ​സി​യു സം​വി​ധാ​ന​ങ്ങ​ളു​ടെ (പി​ഐ​സി​യു) പ്ര​വ​ര്‍​ത്ത​ന​വും ച​ര്‍​ച്ച​യാ​കും.

കു​ട്ടി​ക​ള്‍​ക്കേ​ല്‍​ക്കു​ന്ന പാ​മ്പു​ക​ടി, പൊ​ള്ള​ല്‍, ഹൃ​ദ​യാ​ഘാ​തം, അ​ര്‍​ബു​ദം, എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി സെ​ഷ​നു​ക​ള്‍ ന​ട​ക്കും. മു​തി​ര്‍​ന്ന പീ​ഡി​യാ​ട്രി​ക് ഡോ​ക്ട​ര്‍​മാ​രും അ​നു​ബ​ന്ധ സ്‌​പെ​ഷാ​ലി​റ്റി​ക​ളി​ല്‍ വൈ​ദ​ഗ്ധ്യ​വും പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഡോ​ക്ട​ര്‍​മാ​രും ക്ലാ​സു​ക​ള്‍ ന​യി​ക്കും.

ഇ​തി​നു മു​ന്നോ​ടി​യാ​യി 'സി​മു​ലേ​ഷ​ന്‍ ഇ​ന്‍ ട്രെ​യി​നിം​ഗ് ഇ​ന്‍ എ​മ​ര്‍​ജ​ന്‍​സി പീ​ഡി​യാ​ട്രി​ക്‌​സ് ആ​ന്‍​ഡ് വെ​ന്റി​ലേ​ഷ​ന്‍' എ​ന്ന പ്ര​മേ​യ​മ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ന്ന് ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി​യി​ല്‍ വ​ര്‍​ക്‌​ഷോ​പ്പ് ന​ട​ക്കും.