ഡീ​ൻ കു​ര്യാ​ക്കോ​സ് എംപി പ​ര്യ​ട​നം ന​ട​ത്തി
Sunday, September 8, 2024 4:01 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​ടു​ക്കി ലോക്‌സഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡീ​ൻ കു​ര്യാ​ക്കോ​സ് എംപി ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ ന​ന്ദി പ്ര​കാ​ശ​ന പ​ര്യ​ട​നം ഇ​ന്ന​ലെ പൂ​ർ​ത്തീ​ക​രി​ച്ചു.

ആ​വോ​ലി പു​ളി​ക്കാ​യ​ത്ത് ക​ട​വി​ൽ നി​ന്നും ആ​രം​ഭി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി നി​ർ​മ​ല കോ​ള​ജ് ഹോ​സ്റ്റ​ൽ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ട​ർ​മാ​രെ നേ​രിൽ ക​ണ്ട് എം പി ന​ന്ദി അ​റി​യി​ച്ചു.

ആ​വോ​ലി പ​ഞ്ചാ​യ​ത്ത് യുഡിഎ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തെ​ക്കും​പു​റം, ക​ൺ​വീ​ന​ർ കെ.പി. മു​ഹ​മ്മ​ദ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു പ​രീ​ക്ക​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മി ജോ​ൺ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു മു​ള്ള​ൻ​ങ്കു​ഴി, ഫാ​റൂ​ഖ് മ​ട​ത്തോ​ട​ത്ത്, സ​ജോ സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​ത്ര​ത്വം ന​ൽ​കി.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഷ​റ​ഫ് മൈ​തീ​ൻ, വി.എസ്. ഷെ​ഫാ​ൻ, ബി​ന്ദു ജോ​ർ​ജ്, ആ​ൻ​സ​മ്മ വി​ൻ​സെ​ന്‍റ് വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ ജോ​ജി ജോ​സ്, സി​റി​ൽ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​സാ​രി​ച്ചു.