സ​പ്ലൈ​കോ​യി​ലൂ​ടെ പ​ര​മാ​വ​ധി സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യെന്ന് മ​ന്ത്രി പി. ​രാ​ജീ​വ്
Saturday, September 7, 2024 3:29 AM IST
കൊ​ച്ചി: ഓ​ണ​ക്കാ​ല​ത്ത് കാ​ര്യ​ക്ഷ​മ​മാ​യ വി​പ​ണി ഇ​ട​പെ​ട​ലി​നാ​യി സ​പ്ലൈ​കോ​യി​ലൂ​ടെ പ​ര​മാ​വ​ധി സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. മ​റൈ​ന്‍​ഡ്രൈ​വ് ഹെ​ലി​പ്പാ​ഡ് ഗ്രൗ​ണ്ടി​ല്‍ സ​പ്ലൈ​കോ​യു​ടെ എ​റ​ണാ​കു​ളം ജി​ല്ലാ ഓ​ണം ഫെ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

13 ഇ​ന സാ​ധ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ വി​ല​ക്കു​റ​വി​ല്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം സ​പ്ലൈ​കോ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​എ​വൈ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സൗ​ജ​ന്യ കി​റ്റും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഓ​ണ​ക്കാ​ല​ത്തെ വി​പ​ണി ഇ​ട​പെ​ട​ലി​നാ​യി 300 കോ​ടി രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ന്ന​തി​ന് സ​പ്ലൈ​കോ ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു.

ഓ​ണ​ക്കാ​ല​ത്ത് ക്ഷേ​മ​പെ​ന്‍​ഷ​ന്‍റെ വി​ത​ര​ണ​വും തു​ട​ങ്ങി​യ​തോ​ടെ ഓ​ണം സ​മൃ​ദ്ധ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി​പ​റ​ഞ്ഞു. ഫെ​യ​റി​ലെ ആ​ദ്യ വി​ല്പ​ന​യും പി. ​രാ​ജീ​വ് നി​ര്‍​വ​ഹി​ച്ചു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​ബി. നൂ​ഹ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ മ​നു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​പ്ലൈ​കോ അ​ഡീ​ഷ​ണ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​മാ​രാ​യ എം.​ആ​ര്‍. ദീ​പു, പി.​ടി. സൂ​ര​ജ്, എ​ന്‍. ര​ഘു​നാ​ഥ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ടി. ​സ​ഹീ​ര്‍, സ​പ്ലൈ​കോ എ​റ​ണാ​കു​ളം മേ​ഖ​ലാ മാ​നേ​ജ​ര്‍ ബി. ​ജ്യോ​തി​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.