പാ​യി​പ്ര സ​ഹ. ബാ​ങ്ക് ശ​താ​ബ്ദി: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Sunday, September 8, 2024 4:01 AM IST
മൂ​വാറ്റുപു​ഴ: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്ന് കേ​ര​ള​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ. കേ​ര​ള​ത്തി​ലെ സു​സ​ജ്ജ​മാ​യ സ​ഹ​ക​ര​ണ​പ്ര​സ്ഥാ​നം വി​ശ്വ​സി​ക്കു​വാ​ൻ കൊ​ള്ളാ​ത്ത​വ​രു​ടെ കൈ​ക​ളി​ലാ​മെ​ന്ന് വ​രു​ത്തി​തീ​ർ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് കേ​ര​ള ജ​ന​ത ത​ന്നെ മ​റു​പ​ടി ന​ൽ​കി​യെ​ന്നും അ​ജ​യ്യ​മാ​യ സ​ഹ​ക​ര​ണ​പ്ര​സ്ഥാ​നം പ​ല​വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബ​ദ​ലാ​യി മാ​റു​വാ​ൻ ക​ഴി​ഞ്ഞെ​ന്നും ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ പ​റ​ഞ്ഞു.

പാ​യി​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നൂ​റാം വാ​ർ​ഷി​കോ​ഷ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ച്ച സം​ഘാ​ട​ക​സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്.

യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ര​ങ്കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി. രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ, പി.​എം. ഇ​സ്മാ​യി​ൽ, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, ഡോ. ​സ​ബൈ​ൻ ശി​വ​ദാ​സ​ൻ ( മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ൾ) , കെ.​എ​സ്. ര​ങ്കേ​ഷ് (ചെ​യ​ർ​മാ​ൻ), ബി. ​ജീ​വ​ൻ ( സെ​ക്ര​ട്ട​റി), സു​വ​നീ​ർ ക​മ്മി​റ്റി ആ​ർ. സു​കു​മാ​ര​ൻ (ചെ​യ​ർ​മാ​ൻ) , പ്രോ​ഗ്രാം ക​മ്മി​റ്റി കെ.​പി. ഫ​സ​ൽ (ചെ​യ​ർ​മാ​ൻ), സെ​മി​നാ​ർ ക​മ്മി​റ്റി സി.​കെ. ഉ​ണ്ണി (ചെ​യ​ർ​മാ​ൻ) , പ​ബ്ലി​സി​റ്റി ക​മ്മി​റ്റി കെ.​എ​ൻ. നാ​സർ ( ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.