മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണം
Saturday, September 7, 2024 3:42 AM IST
അ​ങ്ക​മാ​ലി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സി​ന് പൂ​തം​കു​റ്റി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സ്വീ​ക​ര​ണ സ​മ്മേ​ള​നം റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ. ​ഡോ​ണ്‍ പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ബീ​ഷ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ.​എ​സ്. മൈ​ക്കി​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലാ​ലി ആ​ന്‍റു, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി​നി മാ​ത്ത​ച്ച​ന്‍, പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​എം. വ​ര്‍​ഗീ​സ്, ട്ര​സ്റ്റി​മാ​രാ​യ പി.​ടി. പൗ​ലോ​സ്, പോ​ളി ഇ​ട്ടൂ​പ്പ്, സെ​ക്ര​ട്ട​റി ടി.​എം. യാ​ക്കോ​ബ് ക​ണ്‍​വീ​ന​ര്‍ പി.​പി. എ​ല്‍​ദോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു. പൂ​തം​കു​റ്റി സെന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു​വ​രു​ന്ന ദൈ​വ​മാ​താ​വി​ന്‍റെ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളും സെ​ന്‍റ് മേ​രീ​സ് ക​ണ്‍​വ​ന്‍​ഷ​നും നാ​ളെ സ​മാ​പി​ക്കും.