മെ​ഡി​ക്ക​ല്‍ റെ​റ്റി​ന സ​മ്മേ​ള​ന​ത്തി​ന് കൊ​ച്ചി​യി​ല്‍ തു​ട​ക്കം
Sunday, September 8, 2024 3:51 AM IST
കൊ​ച്ചി: നേ​ത്ര​രോ​ഗ ചി​കി​ത്സാ ശാ​ഖ​യാ​യ മെ​ഡി​ക്ക​ല്‍ റെ​റ്റി​ന​യി​ലെ അ​തി​നൂ​ത​ന ശാ​സ്ത്ര സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന ദ്വി​ദി​ന ശാ​സ്ത്ര സ​മ്മേ​ള​നം കൊ​ച്ചി ഹോ​ട്ട​ല്‍ ഗ്രാ​ന്‍​ഡ് ഹ​യാ​ത്തി​ല്‍ ആ​രം​ഭി​ച്ചു. കേ​ര​ള സൊ​സൈ​റ്റി ഓ​ഫ് ഒ​ഫ്താ​ല്‍​മി​ക് സ​ര്‍​ജ​ന്‍​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​തോ​മ​സ് ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗി​രി​ധ​ര്‍ ഐ ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള സൊ​സൈ​റ്റി ഓ​ഫ് ഒ​ഫ്താ​ല്‍​മി​ക് സ​ര്‍​ജ​ന്‍​സ്, കൊ​ച്ചി​ന്‍ ഒ​ഫ്താ​ല്‍​മി​ക് ക്ല​ബ്, എ​സ്എ​സ്എം ഐ ​റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ​മ്മേ​ള​നം. ഗി​രി​ധ​ര്‍ ഐ ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. ഗി​രി​ധ​ര്‍, ഡോ. ​ജി. മ​ഹേ​ഷ്, കൊ​ച്ചി​ന്‍ ഒ​ഫ്താ​ല്‍​മി​ക് ക്ല​ബ് സെ​ക്ര​ട്ട​റി ഡോ. ​സി​ജു ജോ​സ്, ഡോ. ​ജ്യോ​തി പ്ര​കാ​ശ് വ്യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് ഡോ. ​ജോ​ഗി ജോ​സ​ഫി​നും എ​സ്എ​സ്എം ഒ​റേ​ഷ​ന്‍ അ​വാ​ര്‍​ഡ് ഡോ. ​പി. മ​ഹേ​ഷ് ഷ​ണ്‍​മു​ഖ​ത്തി​നും സ​മ്മാ​നി​ച്ചു. നൂ​റി​ല​ധി​കം റെ​റ്റി​നോ​ള​ജി​സ്റ്റു​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.