ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​നം റ​ദ്ദാ​ക്കി; യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു
Sunday, September 8, 2024 3:24 AM IST
നെ​ടു​മ്പാ​ശേ​രി: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് 250ഓ​ളം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.25ന് ​ല​ണ്ട​നി​ലെ ഗാ​റ്റ്‌​വി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി​യ​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം ഗാ​റ്റ്‌​വി​ക്കി​ൽ നി​ന്ന് വി​മാ​നം മ​ട​ങ്ങി​യെ​ത്തി​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പു​റ​പ്പെ​ടു​ന്ന​തി​നാ​യി രാ​വി​ലെ മു​ത​ൽ ത​ന്നെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

ഏ​റെ സ​മ​യ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​പ്പ് വ​ന്ന​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് ഏ​താ​നും പേ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ മും​ബൈ വ​ഴി യാ​ത്ര​യൊ​രു​ക്കി. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് എ​പ്പോ​ൾ പോ​കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ വൈ​കി​യും അ​റി​യി​ച്ചി​ട്ടി​ല്ല.