തൊടുപുഴ: തൃശൂർ പൂരം കലക്കി ബിജെപിക്ക് ലോക്സഭയിൽ അക്കൗണ്ട് തുറക്കാൻ അവസരം കൊടുത്ത പിണറായി വിജയൻ മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ. ഇടതു സർക്കാരിനെതിരേ തൊടുപുഴ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്, പുരുഷോത്തമൻ, ചന്ദ്രശേഖര പിള്ള, എൻ.ഐ. ബെന്നി, ചാർളി ആന്റണി, ജാഫർഖാൻ മുഹമ്മദ്, ജോയി മൈലാടി, പീറ്റർ, തോമസ് മാത്യു, ജോണ് നെടിയപാല, മനോജ് കോക്കാട്ട്, ടോമി പാലക്കൻ, ഷാഹുൽ, സുനി സാബു, ദീപക്, പത്മാവതി രഘുനാഥ്, ബോസ് തളിയഞ്ചിറ, സുരേഷ് രാജു, വിനയവർധൻ ഘോഷ്, റോബിൻ മൈലാടി തുടങ്ങിയവർ പ്രസംഗിച്ചു.