പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് രാ​ജി​വ​ച്ചു
Tuesday, June 25, 2024 5:55 AM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് വീ​ണാ അ​നൂ​പ് രാ​ജി​വ​ച്ചു. മു​ന്ന​ണി ധാ​ര​ണ​യ​നു​സ​രി​ച്ചാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​പ്ര​തി​നി​ധി​യാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. മു​ന്ന​ണി ധാ​ര​ണ​യ​നു​സ​രി​ച്ച് ഇ​നി സി​പി​എ​മ്മി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് പ്ര​സി​ഡന്‍റ് സ്ഥാ​ന​വും ല​ഭി​ക്കും. എം.​എം.​ മ​ണി എം​എ​ൽ​എ​യു​ടെ മ​ക​ൾ എം.​എ​സ്.​ സ​തി​യാ​ണ് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ്.

​ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം എം.എ​സ്.​ സ​തി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജിവ​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​മെ​ന്നാ​ണു വി​വ​രം. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ലെ നി​ഷ ര​തീ​ഷ് പ്ര​സി​ഡ​ന്‍റ് ആ​കാ​നാ​ണ് സാ​ധ്യ​ത. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം - 5, കേ​ര​ള കോ​ൺ​ഗ്ര​സ് (എം) - 2,​ യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സ് - 5, കേ​ര​ള കോ​ൺ​ഗ്ര​സ് - 1 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റുനി​ല.