ചി​കി​ത്സാ​സ​ഹാ​യ​നി​ധി​യി​ൽ ത​ട്ടി​പ്പ്: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്
Sunday, October 6, 2024 3:16 AM IST
അ​മ്പ​ല​പ്പു​ഴ: വൃ​ക്ക​രോ​ഗ ബാ​ധി​ത​യാ​യ യു​വ​തി​യു​ടെ പേ​രി​ൽ സ​മാ​ഹ​രി​ച്ച ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​നെ​തി​രേ കോൺഗ്രസ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യാ​ണ് ഇ​തുസം​ബ​ന്ധി​ച്ച് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ധീ​വ​ര​സ​ഭ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി​യും കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ ആ​ർ. സ​ജി​മോ​ന്‍റെ ഭാ​ര്യ ജീ​ജ(33)യ്ക്കാ​യി സ​മാ​ഹ​രി​ച്ച തു​ക അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​തെ കൈ​യി​ൽ വ​ച്ച ചെ​യ​ർ​മാ​ൻ എ​ച്ച്.​ സ​ലാം എം​എ​ൽ​എ,

ക​ൺ​വീ​ന​ർ മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​ രാ​ജു​മോ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി​യ​ത്. 2021 ഓ​ഗ​സ്റ്റ് 15ന് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 1, 2, 12, 13, 14, 15, 16, 17, 18 വാ​ർ​ഡു​ക​ളി​ൽനി​ന്ന് അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 1, 12, 14, 15 എ​ന്നീ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​മാ​യി 22,380,85 രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്.

ഇ​തി​ൽ 22,350 രൂ​പ ജ​ന​കീ​യ സ​മി​തി​യു​ടെ പ്ര​ചാ​ര​ണ ചെ​ല​വു​ക​ൾ​ക്കു മാ​റ്റി. ബാ​ക്കി തു​ക അ​മ്പ​ല​പ്പു​ഴ ധ​ന​ല​ക്ഷ്മി ബാ​ങ്കി​ൽ ജ​ന​കീ​യ സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ എ​ച്ച്. സ​ലാം എം​എ​ൽ​എ ക​ൺ​വീ​ന​ർ യു. ​രാ​ജു​മോ​ൻ എ​ന്നി​വ​രു​ടെ പേ​രി​ൽ നി​ക്ഷേ​പി​ക്കാ​നും ചി​കി​ത്സ ചെ​ല​വി​ന് ആ​വ​ശ്യ​മാ​യ തു​ക ഓ​രോ ഘ​ട്ട​മാ​യി ചെ​ക്ക് വ​ഴി ജീ​ജ​യു​ടെ കു​ടും​ബ​ത്തി​ന് ഏ​ൽ​പ്പി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു തീ​രു​മാ​നം.

എ​ന്നാ​ൽ, മൂ​ന്ന​രവ​ർ​ഷം പി​ന്നി​ട്ടി​ട്ടും തു​ക ബാ​ങ്കി​ല​ട​യ്ക്കാ​തെ ഭാ​ര​വാ​ഹി​ക​ൾ കൈ​വ​ശം വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി. ജീ​ജ ചി​കി​ത്സാ സ​ഹാ​യ സ​മി​തി​യു​ടെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് പു​റ​ത്തു​വി​ടാ​ൻ ചി​കി​ത്സ​സ​ഹാ​യ സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യ എം ​എ​ൽഎ​യും സിപിഎം ​നേ​താ​വാ​യ മു​ൻ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ യു. ​രാ​ജു​മോ​നും ത​യാ​റാ​ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.