മാ​ര​കാ​യു​ധ​ങ്ങ​ളും വി​ദേ​ശ​മ​ദ്യ​വുമായി പി​ടി​യി​ല്‍
Friday, October 4, 2024 3:05 AM IST
ചേ​ർ​ത്ത​ല: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വി​ദേ​ശ​മ​ദ്യം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ല്‍. ന​ഗ​ര​സ​ഭ 29-ാം വാ​ർ​ഡ് കു​രി​ക​യി​ൽ​ചി​റ അ​ജി​ത്തി (39)നെ​യാ​ണ് ചേ​ർ​ത്ത​ല എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. അ​ജി​ത്തി​ന്‍റെ പ​ക്ക​ൽ​നി​ന്നും നാ​ല് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും മാ​ര​കാ​യു​ധ​ങ്ങ​ളാ​യ കൊ​ടു​വാ​ൾ, മ​ഴു തു​ട​ങ്ങി​യ​വ​യും പി​ടി​കൂ​ടി.

ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ഡ്രൈ ​ഡേ ല​ക്ഷ്യ​മാ​ക്കി വ​ൻ​തോ​തി​ൽ ഇ​യാ​ൾ മ​ദ്യം ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി മാ​ര​കാ​യു​ധ​ങ്ങ​ൾ കാ​ട്ടി​യാ​യി​രു​ന്നു മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഡി. ​മാ​യാ​ജി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ആ​ർ. ഗി​രീ​ഷ്‌​കു​മാ​ർ, എ​ൻ.​പി. അ​രു​ൺ, ഡ്രൈ​വ​ർ ഓ​സ്ബ​ർ​ട്ട് ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.