എ​എം​വി​ഐ സ​ജു പി. ​ച​ന്ദ്ര​ന് വി​ശി​ഷ്ട​സേ​വ​ പു​ര​സ്കാ​രം
Friday, October 4, 2024 2:58 AM IST
ചാ​രും​മൂ​ട്: വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മെ​ഡ​ലി​ന് മാ​വേ​ലി​ക്ക​ര സ​ബ് ആ​ര്‍​ടി ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജു പി. ​ച​ന്ദ്ര​ന്‍ അ​ര്‍​ഹ​നാ​യി. മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പി​ന്‍റെ ബോ​ധ​വ​ത്കര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യ മാ​ധ്യ​മ വീ​ഡി​യോ​ക​ളി​ലൂ​ടെ സു​പ​രി​ചി​ത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ​ജു പി. ​ച​ന്ദ്ര​ന്‍. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ങ്ങ​ളെപ്പ​റ്റി​യും വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി​യും നി​ര​വ​ധി ബോ​ധ​വ​ത്കര​ണ വീ​ഡി​യോ​ക​ള്‍ ഇ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

2013ല്‍ ​ആ​ല​പ്പു​ഴ​ ആ​ര്‍ടി ഓ​ഫീ​സി​ല്‍ സേ​വ​നം ആ​രം​ഭി​ച്ച ഇ​ദ്ദേ​ഹം പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല എ​ന്നീ ആ​ര്‍ടി ഓ​ഫീ​സു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ മാ​വേ​ലി​ക്ക​ര സ​ബ് ആ​ര്‍ടി ഓ​ഫീ​സി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്ക​വേ​യാ​ണ് ഇ​ക്കു​റി ഇ​ദ്ദേ​ഹ​ത്തി​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ച്ച​ത്.

ല​ളി​ത​മാ​യ ശൈ​ലി​യി​ലൂ​ടെ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ല്‍​കി​വ​രി​ക​യാ​ണ്. ഇ​രു​ന്നൂ​റി​ല​ധി​കം റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ള്‍ സ​ജു പി. ​ച​ന്ദ്ര​ന്‍ ന​യി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് മാ​വേ​ലി​ക്ക​ര ആ​ര്‍ടി ​ഓ​ഫീ​സി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ല്‍ നേ​ട്ടം എ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പി​ല്‍നി​ന്ന് നി​ര​വ​ധി ഇ​ദ്ദേ​ഹ​ത്തി​ന് സ​ത് സേ​വ​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ക​രു​വാ​റ്റ ചി​റ്റ​ക്കാ​ട്ട് മേ​ക്ക​തി​ല്‍ പ​രേ​ത​നാ​യ പ്ര​സ​ന്ന​ച​ന്ദ്ര​ന്‍റെയും വ​സ​ന്ത​യു​ടെ​യും മ​ക​നാ​ണ് സ​ജു പി ​ച​ന്ദ്ര​ന്‍. ഭാ​ര്യ: ആ​ര​തി കൃ​ഷ്ണ. മ​ക​ള്‍: സ​ന്‍​സി​ത.