മൂ​ന്നു കോ​ടി ചെ​ല​വി​ൽ നി​ർ​മി​ച്ച സ്കൂ​ൾ കെ​ട്ടി​ടം ഉദ്ഘാടനം ഇന്ന്
Saturday, October 5, 2024 3:24 AM IST
അ​മ്പ​ല​പ്പു​ഴ: കി​ഫ്ബി ഫ​ണ്ടി​ൽ മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സ്കൂ​ൾ കെ​ട്ടി​ടം മു​ഖ്യ​മ​ന്ത്രി ഇ​ന്നു നാ​ടി​ന് സ​മ​ർ​പ്പി​ക്കും. തോ​ട്ട​പ്പ​ള്ളി നാ​ലു​ചി​റ ഗ​വ. ഹൈ​സ്കൂ​ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ എ​ട്ട് ക്ലാ​സ് മു​റി​ക​ൾ അ​ട​ങ്ങി​യ ബ​ഹു​നി​ല കെ​ട്ടി​ട​മാ​ണ് മു​ഖ്യ​മ​ന്ത്രി ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക-​മ​ത്സ്യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്ന ഇ​വി​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി യു​പി സ്കൂ​ൾ മാ​ത്ര​മാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ മു​മ്പ് ഹൈ​സ്കൂ​ളാ​യി അ​പ്ഗ്രേ​ഡ് ചെ​യ്ത സ്കൂ​ളി​ൽ നി​ല​വി​ൽ 460 വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്.

അ​പ് ഗ്രേ​ഡ് ചെ​യ്ത നാ​ൾ​മു​ത​ൽ എ​സ്എ​സ്എ​ൽ​സി​ക്ക് നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ക്കു​ന്ന സ്കൂ​ളി​ന് പ​രി​മി​ത​മാ​യ കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. തു​ട​ർ​ന്നാ​ണ് 3 കോ​ടി രൂ​പ കി​ഫ്ബി അ​നു​വ​ദി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. താ​ഴെ നാ​ലു ക്ലാ​സ് മു​റി​ക​ൾ അ​ട​ങ്ങു​ന്ന ഹാ​ളും മു​ക​ളി​ല​ത്തെ നി​ല​യി​ൽ നാലു ക്ലാ​സ് മു​റി​ക​ളു​മാ​ണു​ള്ള​ത്. അ​ടു​ക്ക​ള​യും ഇ​രു നി​ല​ക​ളി​ലും ശു​ചി​മു​റി സൗ​ക​ര്യ​വു​മു​ണ്ട്.

ന​ബാ​ർ​ഡ് രണ്ടു കോ​ടി രൂ​പ ചെ​ല​വി​ൽ 9 ക്ലാ​സ് മു​റി​ക​ളോ​ടെ നി​ർ​മി​ച്ച കെ​ട്ടി​ട​വും ഇ​വി​ടെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​നം ന​ട​ത്തി ഇ​തും പ​ഠ​ന​ത്തി​നാ​യി തു​റ​ന്നു ന​ൽ​കു​ന്ന​തോ​ടെ മി​ക​ച്ച സൗ​ക​ര്യ​മാ​കും സ്കൂ​ളി​ന് ല​ഭ്യ​മാ​കു​ക.

രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​കും. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​യാ​കും. കെ. ​സി. വേ​ണു​ഗോ​പാ​ൽ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും.