യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, October 6, 2024 3:16 AM IST
പ​ന്ത​ളം: പി​ണ​ങ്ങിക്ക​ഴി​യു​ന്ന ഭാ​ര്യ​യെ കാ​ണാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം കാ​ര​ണം, വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടു​ക​യും ഭാ​ര്യ​യെ​യും മാ​താ​വി​നെ​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് മേ​ലൂ​ട് പ​ന്നി വേ​ലി​ക്ക​ൽ അ​നു​രാ​ജ് ഭ​വ​നം എ. ​ആ​ർ. അ​നി​രാ​ജാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്.

ഭാ​ര്യ രാ​ജി​രാ​ജ്, അ​മ്മ ല​ക്ഷ്മി എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​നമേ​റ്റ​ത്. ഇ​രു​വ​രും അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യും ഇ​വ​രെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യു​ണ്ട്.