വൈ​ദി​കസ​മി​തി​യും അ​ജ​പാ​ല​ന​സ​മി​തി​യും പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Saturday, October 5, 2024 3:24 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ രൂ​പ​ത വൈ​ദി​ക സ​മി​തി​യും അ​ജ​പാ​ല​ന​സ​മി​തി​യും കാ​നോ​നി​ക നി​യ​മ​​പ്ര​കാ​രം പു​നഃ​സം​ഘ​ടി​പ്പി​ച്ചു. രൂ​പ​ത വൈ​ദി​ക​രു​ടെ​യും രൂ​പ​ത​യി​ല്‍ സേ​വ​നം ചെ​യ്യു​ന്ന സ​ന്യ​സ്ത​ വൈ​ദി​ക​രു​ടെ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ള്‍ ചേ​രു​ന്ന​താ​ണ് രൂ​പ​ത ​വൈ​ദി​ക സ​മി​തി. ഇ​തി​ന്‍റെ കാ​ലാ​വ​ധി അ​ഞ്ചു​വ​ര്‍​ഷ​മാ​ണ്.

ഫാ. ​ക്ലീ​റ്റ​സ് കാ​ര​ക്കാ​ട്ട് സെ​ക്ര​ട്ട​റി​യാ​യും ഫാ. ​ജോ​യ് അ​റ​യ്ക്ക​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ല്ലാ ഇ​ട​വ​ക​ക​ളു​ടെയും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെയും പ്ര​തി​നി​ധി​ക​ളെ ചേ​ര്‍​ത്താ​ണ് പു​തി​യ രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ നി​ല​വി​ല്‍​വ​ന്ന​ത്. ഇ​തി​ന്‍റെ കാ​ലാ​വ​ധി മൂ​ന്നുവ​ര്‍​ഷ​മാ​ണ്.

ചാ​ത്ത​നാ​ട് തി​രു​ക്കു​ടും​ബ ഇ​ട​വ​കാം​ഗം ആ​ശാ​രി​പ്പ​റ​മ്പി​ല്‍ അ​നി​ല്‍ ആന്‍റണി സെ​ക്ര​ട്ട​റി​യാ​യും പെ​രു​ന്നേ​ര്‍​മം​ഗ​ലം ഇ​ട​വ​ക അം​ഗം ജ​സ്റ്റീ​ന ഇ​മ്മാ​നു​വേ​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​യേ​റ്റു.

രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ്ര​ഥ​മ​യോ​ഗ​ത്തി​ല്‍ 2025ലെ ​മ​ഹാ​ജൂ​ബി​ലി, രൂ​പ​താ​ദി​നം, രൂ​പ​ത​യു​ടെ 75 വ​ര്‍​ഷ​ത്തെ ജൂ​ബി​ലി​ക്കു​ള്ള ഒ​രു​ക്കം, രൂ​പ​ത​യി​ലെ ജ​ന​ങ്ങ​ളു​ടെ സാ​മു​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍ ഇ​വ​യി​ന്മേ​ല്‍ ച​ര്‍​ച്ച​ക​ളും നി​ര്‍​ദേശ​ങ്ങ​ളും ന​ട​ത്തി. വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ജോ​യ് പു​ത്ത​ന്‍​വീ​ട്ടി​ല്‍, ഫാ. ​സേ​വ്യ​ര്‍ കു​ടി​യാം​ശേരി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.